Breaking News

എല്ലാ ജീവനക്കാരും ഡ്യൂട്ടിക്കെത്തണമെന്ന് ഗവര്‍ണര്‍

 


ഒരു ലക്ഷം പേരുമായി എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ഇന്ന് രാജ്ഭവന്‍ ഉപരോധിക്കുകയാണെങ്കിലും എല്ലാ ജീവനക്കാരും ഡ്യൂട്ടിക്കെത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.

ജീവനക്കാര്‍ക്ക് പ്രവേശിക്കാന്‍ പ്രധാന ഗേറ്റൊഴിവാക്കി മറ്റ് ഗേറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്.എല്ലാവരും തിരിച്ചറിയല്‍ കരുതണം.ആരെയെങ്കിലും തടയുകയാണെങ്കില്‍ വിവരം തന്നെ അറിയിക്കണം.ഉപരോധം കാരണം ഡ്യൂട്ടിക്കെത്താന്‍ കഴിയാത്തവരുടെ വിവരങ്ങളും അറിയിക്കണം.എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വിശദവിവരം അറിയിക്കണമെന്നും ഇത് ഗൗരവമായെടുക്കുമെന്നും ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.

No comments