വന്‍ അഴിച്ചുപണിക്കൊരുങ്ങി ടീം ഇന്ത്യ
ട്വന്റി 20 ഫോര്‍മാറ്റില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി ടീം ഇന്ത്യ. മലയാളി താരം സഞ്ജു സാംസണ്‍ ടി 20 ടീമിന്റെ സ്ഥിരം സാന്നിധ്യമായേക്കും. റിഷഭ് പന്തിന് പകരം സഞ്ജുവിനെ ടീമിന്റെ ഭാഗമാക്കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. അടുത്ത ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നത്.
ഫിനിഷര്‍ റോള്‍ കൂടി വഹിക്കാന്‍ കഴിവുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് നിലവില്‍ ഇന്ത്യക്ക് ട്വന്റി 20 ഫോര്‍മാറ്റില്‍ ആവശ്യം. സഞ്ജു സാംസണ്‍ അതിനു പറ്റിയ താരമാണെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം. ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തോടെ റിഷഭ് പന്തിലുള്ള വിശ്വാസം സെലക്ടര്‍മാര്‍ക്ക് നഷ്ടമാകുകയും ചെയ്തു.
Post Comment