Breaking News

ബീഹാറില്‍ ഒരു മികച്ച ബദല്‍ കെട്ടിപ്പടുക്കുമെന്ന് പ്രശാന്ത് കിഷോര്‍

 


സ്വന്തം സംസ്ഥാനമായ ബീഹാറില്‍ ഒരു മികച്ച ബദല്‍ കെട്ടിപ്പടുക്കുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.

താന്‍ ഒരു (ദണ്ഡേബാസ്)വ്യാപാരിയാണെന്ന ജെഡിയു നേതാക്കന്മാരുടെ വിമര്‍ശനത്തോടും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യം നിങ്ങള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആണ് ചോദിക്കേണ്ടത്. എന്തുകൊണ്ട് അദ്ദേഹത്തിന്റെ വസതിയില്‍ തന്നെ രണ്ടു വര്‍ഷം താമസിപ്പിച്ചൂവെന്ന് നിങ്ങള്‍ ചോദിക്കണമെന്നും പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടു. ഞാന്‍ എന്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണം, എനിക്ക് അത്തരം ആഗ്രഹങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments