വരാനിരിക്കുന്നത് കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്..!! കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമരയുണ്ടാവില്ലെന്ന് ഡി കെ ശിവകുമാര്‍
രണ്ടാമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ .
ബിജെപിയില്‍ ചിലരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, എന്നാല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ശിവകുമാര്‍ പറഞ്ഞു. തന്നെയും സിദ്ധരാമയ്യയെയും ബിജെപി നേതൃത്വത്തിന് ഭയമാണെന്നും അതിനാലാണ് തങ്ങള്‍ക്കെതിരെ മുന്‍ മന്ത്രിമാരെ അടക്കം കളത്തിലിറക്കിയിരിക്കുന്നതെന്നും ശിവകുമാര്‍ പരിഹസിച്ചു. പൂര്‍ണവിശ്വാസമുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ സീറ്റ് നല്‍കിയതെന്നും ഓപ്പറേഷന്‍ താമരയുടെ പ്രശ്നമുദിക്കുന്നില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി.
No comments