പാലക്കാട്ട് ഇനി കാത്തിരിപ്പിന്റെ രാവ്
ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട്ടെ വോട്ടർമാർ ജനവിധിയെഴുതി. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 6 മണിക്ക് ഔദ്യോഗികമായി അവസാനിച്ചു. എങ്കിലും രാത്രി 9 മണി വരെയും വിവിധയിടങ്ങളിൽ പോളിംഗ് നടന്നു. 6 ണിക്ക് മുമ്പ് ബൂത്തിലെത്തിയ വോട്ടർമാർക്ക് ടോക്കൺ നൽകിയാണ് സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം നൽകിയത്.
നിരവധി വിവാദങ്ങളും ശക്തമായ ത്രികോണപ്പോരും ഉൾപ്പെടെ സമാനതകളില്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തിനാണ് പാലക്കാട് സാക്ഷ്യം വഹിച്ചിരുന്നത്.
ഒടുവിലത്തെ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പോളിങ് 70.50 ശതമാനം പിന്നിട്ടിട്ടുണ്ട്. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
No comments